തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നത്തെ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. കേ​ന്ദ്രസര്‍ക്കാരിന്‍റെ നി​ല​പാ​ട് അ​റി​ഞ്ഞ​തി​നു ശേ​ഷം തീരുമാനം മതിയെന്ന് ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. സംസ്ഥാനത്ത് നിലവില്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്കകള്‍ വേണ്ടെന്നും കാ​സ​ര്‍​ഗോഡിലെ സ്ഥി​തി ആ​ശ്വാ​സ​ക​ര​മാ​ണെന്നും യോഗത്തില്‍ പരാമര്‍ശിച്ചു. എ​ന്നാ​ല്‍ ജാ​ഗ്ര​ത കൈവിടരുതെന്നും പാ​ടി​ല്ലെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം അറിയിച്ചു.

അതേസമയം, ജില്ലാന്തര യാത്രകളില്‍ ഇളവ് വേണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ ധാരണയായി. രോഗം തിരിച്ചുവരാന്‍ സാധ്യതയുള്ളതാനാല്‍ കര്‍ശന നിയന്ത്രണം തുടരണം എന്നാണ് തീരുമാനം.

ലോ​ക്ക്ഡൗ​ണി​ല്‍ കേ​ര​ള​ത്തി​ല്‍ മാ​ത്രം കേ​ന്ദ്രസര്‍ക്കാരിന്‍റെ തീ​രു​മാ​നം വ​രു​ന്ന​തി​നു മു​ന്‍​പ് ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​ണ് യോഗത്തിന്‍റെ വി​ല​യി​രു​ത്ത​ല്‍. സംസ്ഥാനത്ത് രോ​ഗ വ്യാ​പ​നം വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. എ​ന്നി​രു​ന്നാ​ലും ഒ​റ്റ​യ​ടി​ക്ക് വി​ല​ക്കു​ക​ളെ​ല്ലാം പി​ന്‍​വ​ലി​ക്കു​ന്ന​ത് ചിലപ്പോള്‍ വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും സം​സ്ഥാ​നം ക​ണ​ക്കു​കൂ​ട്ടു​ന്നു. ഇതേസംബന്ധിച്ച്‌ ബു​ധ​നാ​ഴ്ച വീ​ണ്ടും മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *