ആഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാതെ കേരളം ഇന്ന് വിഷു ആഘോഷിക്കുന്നു. കരുതലിന്റെയും ജാഗ്രതയുടെയും വിഷുവാണു മലയാളികൾക്ക് ഈ വർഷം .

കേരളത്തിലെ കാര്‍ഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്. എല്ലായിടത്തും ഭാരതത്തില്‍ മുന്‍പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭമാണ്‌ ഈ ദിനം.

എന്നാല്‍ കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ വിഷുവിനെ വരവേല്‍ക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരുന്നു ഇക്കുറി കണികാണല്‍.

നാളെ നല്ലൊരു കാലം വരുമെന്ന പ്രതീക്ഷയാണ് ഈ വിഷു നല്‍കുന്നത്. സാമൂഹിക അകലം പാലിച്ചു സാമൂഹിക പ്രതിബദ്ധതയോടെ മനസുകൊണ്ട് ഒരുമിച്ചു നിൽക്കാം … എല്ലാവർക്കും വിഷു ആശംസകള്‍..

Leave a Reply

Your email address will not be published. Required fields are marked *