ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കുന്നതിനായി മേയ് 3വരെ ലോക്ക് ഡൗൺ നീട്ടിയതായി അറിയിച്ചതിന് പിന്നാലെ ഇക്കാലയളവില്‍ ഏഴ് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി.

  1. മുതിര്‍ന്നവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
  2. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക.
  3. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക.
  4. തൊഴിലാളികളെ സഹായിക്കുക, സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടരുത്.
  5. കോവിഡിനെതിരെ പോരാട്ടം നടത്തുന്ന എല്ലാവരെയും ബഹുമാനിക്കുക.

6.ദരിദ്രരെ സഹായിക്കുക.

  1. ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യുക.

രാജ്യത്ത് അടുത്ത ഒരാഴ്ചത്തേയ്ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഏപ്രില്‍ 20 വരെ ഇവ എത്രത്തോളം നടപ്പാക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം 25നു പ്രഖ്യാപിച്ച 21 ദിവസത്തെ ആദ്യഘട്ട ലോക്ക് ഡൗൺ ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെ സംസ്ഥാനങ്ങളുടേതുള്‍പ്പെടെയുള്ള അഭിപ്രായമനുസരിച്ചാണ് ലോക്ക് ഡൗൺ നീട്ടാന്‍ തീരുമാനിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്നും ഇവ സംബന്ധിച്ച മാര്‍ഗരേഖ ബുധനാഴ്ച പുറത്തിറക്കുമെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *