രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. രണ്ടാഴ്ചയെന്ന ലോക്ക്ഡൗൺ 21 ദിവസം കൂടി നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.

ലോക്ക്ഡൗണിൽ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. മദ്യം, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ പാടില്ല. സ്‌പോർട്ട്‌സ് കോംപ്ലക്‌സുകൾ, സ്വിമ്മിംഗ് പൂളുകൾ, ബാറുകൾ എന്നിവ തുറക്കില്ല.

തുറക്കാവുന്ന സ്ഥാപനങ്ങൾ
*ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ

*തേയിലത്തോട്ടത്തിൽ 50 ശതമാനം ജീവനക്കാരെ വരുത്തി പ്രവർത്തിക്കാം

*പെട്രോൾ പമ്പ്, എൽപിജി, ഗ്യാസ് സ്ഥാപനങ്ങൾ

*പവർ ജനറേഷൻ സംബന്ധമായ എല്ലാ സ്ഥാപനങ്ങളും

*കോൾഡ് സ്‌റ്റേറുജകൾക്കും ഗോഡൗണുകൾക്കും തുറന്ന് പ്രവർത്തിക്കാം

*സെക്യൂരിറ്റി സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം

*റേഷൻ കടകൾ, ഭക്ഷണം, പാൽ, പാൽ ഉത്പന്നങ്ങൾ

*വൈക്കോൽ, വളം, കീടനാശിനി വിത്തുകൾ തുടങ്ങി കൃഷി സംബന്ധമായ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാം

*മത്സ്യകൃഷിയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം

*ആവശ്യ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് അനുമതി

*അഗ്നിശമനസേന, പൊലീസ് , ആംബുലൻസ് എന്നിവയ്ക്ക് പ്രവർത്തിക്കാം

*ബാങ്കിംഗ്, എടിഎം, ഇൻഷുറൻസ് സ്ഥാപനങ്ങൾ തുറക്കാം

Leave a Reply

Your email address will not be published. Required fields are marked *