അണ്ടര്‍ 10 ഫുട്‌ബോള്‍ മത്സരത്തിനിടെ സീറോ ആങ്കിള്‍ ഗോളടിച്ച് ടീമിനെ വിജയിപ്പിച്ച് വൈറല്‍ താരമായതാണ് കോഴിക്കോടുകാരന്‍ പി കെ ഡാനിഷ്. ആ ഗോളിന് ലഭിച്ച സമ്മാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഈ പത്തുവയസ്സുകാരന്‍. 31,500 രൂപയുടെ ചെക്ക് കളക്ടര്‍ സാംബശിവ റാവുവിന് കൈമാറി.

മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ വെച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന അണ്ടര്‍ 10 ഫുട്‌ബോള്‍ കളിയിലെ ഡാനിഷിന്റെ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോര്‍ണര്‍ കിക്കിലുടെ ലക്ഷ്യം കണ്ടതിനെ ഒളിംപിക് ഗോളെന്നാണ് വിശേഷിപ്പിച്ചിരുന്നത്. താരമായതോടെ ഡാനിഷിന് സമ്മാനങ്ങളുടെ പ്രവഹിച്ചു. ഉദ്ഘാടനങ്ങളിലും അതിഥിയായി. ഇങ്ങനെയെല്ലാം ലഭിച്ച തുകയാണ് ഡാനിഷ് ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി നല്‍കിയത്.

മലയാള മനോരമയിലെ ഫോട്ടോഗ്രാഫറായ ഹാഷിമിന്റെയും നോവിയയുടെയും മകനാണ് ഡാനിഷ്. അഞ്ചാം വയസ്സ് മുതല്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. കോഴിക്കോട് കെഎഫ്ടിസി കോച്ചിംങ് സെന്ററിലാണ് പരിശീലനം. അണ്ടര്‍ 12 ടീമിലും അംഗമാണ് ഡാനിഷ്. കഴിഞ്ഞ പ്രളയകാലത്തും തന്റെ സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *