ലോക്ക് ഡൗൺ ലംഘിച്ച് ക്ഷേത്രോത്സവ ദിവസം ആരാധനക്കായി ഒത്തുകൂടിയവർ അറസ്റ്റിൽ. ഒറ്റപ്പാലം വരോട് ചാത്തൻ കണ്ടാർകാവ് കൂത്ത് താലപ്പൊലി ദിവസമായ ഇന്ന് ക്ഷേത്രത്തിൽ നിരോധനം മറികടന്ന് എത്തിയവരാണ് അറസ്റ്റിലായത്. ക്ഷേത്രം ഭാരവാഹിയായ സംഘപരിവാർ നേതാവടക്കം 27 പേർക്കെതിരെ പൊലീസ് കേസെടുത്തു.

വിഷുവിന് കണിവച്ച് ആഘോഷം നടത്താൻ തുടങ്ങിയപ്പോഴെ വരോട് ചാത്തൻ കണ്ടാർ കാവ് ക്ഷേത്ര ഭാരവാഹികൾക്ക് സബ് കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ കൂത്ത് താലപ്പൊലി ദിവസമായ ഇന്ന് വിലക്കുകൾ മറികടന്ന് ഭക്തർക്ക് തൊഴാനായി ക്ഷേത്രം തുറന്ന് കൊടുക്കുകയായിരുന്നു. അർജുൻപാണ്ഡ്യൻ ഐ എ എസും, ഒറ്റപ്പാലം എ എസ് പി സ്വപ്നിൽ മഹാജൻ ഐ പി എസും അടങ്ങുന്ന സംഘം നേരിട്ടെത്തിയാണ് സംഘ പരിവാർ നേതാവ് കൂടിയായ ക്ഷേത്രം ഭാരവാഹിയേയും, മറ്റ് 17 പേരെയും കസ്റ്റഡിയിൽ എടുത്തത്.

സ്ത്രീകളടക്കം 27 പേർക്കെതിരെ കേസെടുത്തു.ഭാരവാഹികൾ ക്ഷേത്രത്തിൽ പായസംവച്ച് വിതരണം ചെയ്തതായും ആരോപണമുണ്ട്. ഇവരിൽ നിന്ന് 7 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *