ഇന്ന് കേരളത്തിൽ 10 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിൽ 4 പേർക്കും കോഴിക്കോട്, കോട്ടയം ജില്ലകളിൽ രണ്ടുപേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗബാധിതരിൽ നാലുപേർ അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്.

ഇന്ന് 8 പേർ രോഗമുക്തി നേടി. 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 23, 076 പേരാണ്. കോട്ടയം ഇടുക്കി ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *