സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ കോട്ടയം സ്വദേശികളും, 4 പേർ ഇടുക്കി ജില്ലാക്കാരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരും ആണ് ഉള്ളത്. അഞ്ചുപേര്‍ തമിഴ്​നാട്ടില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നതാണ്​. ഒരാള്‍ക്ക്​ രോഗബാധ വന്നതെങ്ങനെയാണെന്ന്​ കണ്ടെത്തിയിട്ടില്ല. ബാക്കിയുള്ളവര്‍ക്ക്​ സമ്ബര്‍ക്കം വഴിയാണ്​ രോഗബാധ​.

13 പേർക്ക് ഇന്ന് രോഗം ഭേദമായി. കണ്ണൂര്‍ ആറ്​, കോഴിക്കോട്​ നാല്​, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ഒന്നുവീതവുമാണ്​ നെഗറ്റീവായത്​.  123 പേർ നിലവിൽ ചികിത്സയിലുണ്ട്. 104 പേരെ ഇന്ന് ആശുപത്രിയിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *