സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മലപ്പുറത്ത് മൂന്ന് പേരും പത്തനംതിട്ട കോട്ടയം ജില്ലകളിൽ ഓരോരുത്തരുമാണ് ഉള്ളത്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത്​ 32 കോവിഡ്​ ബാധിതരാണ്​ നിലവിലുള്ളത്​. ഇതില്‍ 23​ പേർക്കും കോവിഡ്​ ബാധിച്ചത് വിദേശത്ത്​​ നിന്നാണ്​​. കോവിഡ്​ പ്രതിരോധത്തി​​ന്റെ പുതിയ ഘട്ടത്തിലേക്കാണ്​ സംസ്ഥാനം കടക്കുന്നത്​. സമൂഹ വ്യാപനമെന്ന ഭീഷണിയെ തടുത്തുനിര്‍ത്തുകയെന്ന ദൗത്യമാണ്​ നമുക്കുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *