ശക്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സമഗ്രതല സ്പര്‍ശിയായ ഒരു പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇടത്തരം-ചെറുകിട വ്യാപാരികൾക്കായി ഈടില്ലാതെ വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി മൂന്ന് ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. നാല് വർഷത്തെ വായ്പ പരിധിയോടെയാണ് ചെറുകിട വ്യാപാരികൾക്ക് വായ്പ നൽകുക.

ഈ വർഷം ഒക്ടോബർ 31 വായ്പകൾക്കായി അപേക്ഷിക്കാം. വർഷം നൂറ് കോടി രൂപ വരെ വിറ്റു വരവുള്ള ചെറുകിട-ഇടത്തരം വ്യാപാരികൾക്ക് വായ്പയ്ക്ക് അർഹതയുണ്ടാവും. പദ്ധതി രാജ്യത്തെ 45 ലക്ഷം ചെറുകിട വ്യാപാരികൾക്ക് ഗുണം ചെയ്യുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയിൽ തകർന്ന ചെറുകിട-ഇടത്തരം വ്യാപാരികൾക്കായി ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് കൂടി ഈ കമ്പനികളുടെ ഈ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കും.

കഴിഞ്ഞ ആറ് വ‍ർഷമായി സാമ്പത്തിക രം​ഗത്ത് ശക്തമായ നടപടികളാണ് മോദി സ‍ർക്കാ‍ർ സ്വീകരിച്ചു വന്നിരുന്നത്. സ്വയംപര്യാപതമായ ഇന്ത്യയെ മാറ്റും വരെ ഇനിയും അത്തരം നടപടികൾ തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *