അജിത് വി പി സംവിധാനം ചെയ്‌ത ‘അപ്പുന്റെ മാലാഖ’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്നാണ് 4.30 മിനിട്ടുള്ള ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. കൊറോണ കാലത്ത് ആരോഗ്യമേഖലയെ താങ്ങി നിർത്തുന്ന ഭൂമിയിലെ മാലാഖാമാർക്കായിട്ടാണ് ഈ ഷോർട്ട് ഫിലിം സമർപ്പിച്ചിരിക്കുന്നത്.

ഹരിപ്രസാദ് സുകുമാരനും നിസാം ചിത്രാഞ്ജലിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും സിനിമാറ്റോഗ്രാഫിയും നിർവഹിച്ചിരിക്കുന്നത് അജിത് വി പി ആണ്. വിവേക് മഠത്തിൽ , അഭയ് ദേവ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *