സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ 3, മലപ്പുറം 4, പാലക്കാട് 7, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ 2 പേര്‍ക്കും കാസര്‍കോഡ്, കോഴിക്കോട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 12 പേര്‍ വിദേശത്തുനിന്ന്​ വന്നവരാണ്​. മഹാരാഷ്​ട്രയില്‍നിന്ന്​ വന്ന എട്ടുപേര്‍ക്കും തമിഴ്​നാട്ടില്‍നിന്ന്​ വന്ന​ മൂന്നുപേര്‍ക്കും രോഗം സ്​ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക്​ സമ്ബര്‍ക്കം വഴിയാണ്​ രോഗം ബാധിച്ചത്​. ഇന്ന് അഞ്ച് പേര്‍ രോഗമുക്തരായി. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.
ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *