ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം ഇന്ന് ചെറിയ പെരുന്നാള്‍. അമിതമായ ആഘോഷങ്ങളില്ലാതെയാകും വിശ്വസികള്‍ ഇത്തവണ ഈദുല്‍ ഫിതര്‍ ആഘോഷിക്കുക. പെരുന്നാളിന്റെ ഭാഗമായി ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ചില ഇളവ് നല്‍കിയിട്ടുണ്ട്.

കോറോണ മഹാമാരിക്കിടയിലും ഒരുമാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിനം ഒരാള്‍ പോലും പട്ടിണി കിടക്കാതിരിക്കാന്‍ വിശ്വാസികള്‍ നല്‍കുന്ന ഫിത്വര്‍ സക്കാത്ത് ദാനം പോലും ഇത്തവണ ഓണലൈന്‍ വഴിയാകും. ബന്ധങ്ങള്‍ പുതുക്കിയും സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിച്ചുമുള്ള ഒത്തുകൂടലുകള്‍ ഇത്തവണ നന്നേ കുറയും. എന്നാല്‍ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതല്‍ 11 വരെയും അനുവദിക്കും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനായി വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതിയുണ്ട്.

എല്ലാവർക്കും ന്യൂസ് ക്രിയേറ്റർസിന്റെ പെരുന്നാളാശംസകൾ..

Leave a Reply

Your email address will not be published. Required fields are marked *