തിരുവനന്തപുരം: കോവിഡ് കാരണം ഏറെ വൈകിപ്പോയ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം നടക്കുമെന്ന് സൂചന. തിങ്കളാഴ്ച എസ്എസ്എല്‍സി രണ്ടാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചിരുന്നു.

എന്നാല്‍ കോവിഡ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളേയും ചെറുതായെങ്കിലും ബാധിച്ചിട്ടുണ്ട്. പല ക്യാമ്പുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനത്തിലാണ് മൂല്യനിര്‍ണ്ണയം നടക്കുന്നത്. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകുമെന്നാണ് വിവരം. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച ആവശ്യമാണ്. ഇതെല്ലാം പൂര്‍ത്തിയാക്കി ജൂലായ് ആദ്യവാരം തന്നെ പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *