മസ്‌കറ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്ന യാത്രക്കാര്‍ക്ക് ജൂണ്‍ 20 മുതല്‍ നിര്‍ബന്ധമായും കോവിഡ് 19 പരിശോധന നടത്തേണ്ടി വരുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി പറഞ്ഞു. മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ ഈ അറിയിപ്പ് ഒമാനില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ കേരള സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് കോവിഡ് 19 പരിശോധന ബാധകമാകൂ. എന്നാല്‍ വന്ദേ ഭാരത് ദൗത്യത്തിലുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കോവിഡ് 19 പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ യാത്രക്കാര്‍ കൈവശം സൂക്ഷിക്കാന്‍ പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്ന സാമൂഹിക സംഘടനകളും പ്രവര്‍ത്തകരും നിര്‍ദ്ദേശിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

സൗദിയിലെ ഇന്ത്യന്‍ എംബസിയും സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ മാസം 20 മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അറിയിച്ചിരുന്നു. പുതിയ നിര്‍ദ്ദേശത്തെ സംബന്ധിച്ച് അറിയിപ്പുള്ളത് സൗദി ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റിലാണ്.

എംബസി അറിയിപ്പില്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം വെക്കണമെന്നും പറയുന്നു. പൊതുവായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള നിബന്ധനകള്‍ക്കൊപ്പമാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ടി പ്രത്യേക നിബന്ധന കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് പരിശോധന സൗദിയില്‍ നടത്തണമെന്ന് എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് നിര്‍ദ്ദേശമില്ല.

Leave a Reply

Your email address will not be published. Required fields are marked *