തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കില്ല. ആറ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം.

കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. ഗ്രൂപ്പ് ബി,സി.,ഡി വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 31 വരെ ഒന്നിടവിട്ട ദിവസം ഓഫീസിലെത്തിയാല്‍ മതി. ആദ്യ ദിനം അവധി ലഭിക്കുന്നവര്‍ അടുത്ത ദിവസം ജോലിക്കെത്തണമെന്നാണ് വ്യവസ്ഥ. കേരളത്തിന്റെ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടത്തുന്നുണ്ട്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 225 പേര്‍ വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അതിനിടെ കാസര്‍ക്കോടുളള രോഗി കാണിച്ചത് വിചിത്രസ്വഭാവമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇയാള്‍ നിരവധി വിവാഹചടങ്ങുകളിലും ഫുട്‌ബോള്‍ മത്സരങ്ങളിലുമൊക്കെ പങ്കെടുത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ഇയാളുടെ സഞ്ചാരപഥം തയ്യാറാക്കലാണ് ദുഷ്‌ക്കരണം.

Leave a Reply

Your email address will not be published. Required fields are marked *