തൃശ്ശൂര്‍: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. ജൂലായ് 5-ന് അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്. കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ വീട്ടമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസ്റ്റീവ് ആയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലം വരും മുന്‍പാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതുകൊണ്ട് തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു സംസ്‌കാരം. കോവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രോഗ ലക്ഷണമൊന്നും ഇവര്‍ക്ക് പ്രകടമായിരുന്നില്ല. വത്സലക്ക് രോഗം പിടിപെട്ടത് ഇവരില്‍ നിന്നാകാം എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *