ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

കഴിഞ്ഞ ദിവസം 1089 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ ​രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുണ്ട്​. 77.15 ശതമാനമാണ്​ കോവിഡ്​ രോഗമുക്​തി നിരക്ക്​.

നിലവിൽ 8,46,395 പേരാണ്​ ചികിൽസയിലുള്ളത്​. കോവിഡ്​ രോഗികളിൽ 0.5 ശതമാനം മാത്രമാണ്​ വെൻറിലേറ്ററുകളുടെ സഹായത്തോടെ ചികിൽസയിലുള്ളത്​. 3.5 ശതമാനം മാത്രമാണ്​ ഐ.സി.യുവിൽ തുടരുന്നതെന്നും​ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *