ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതിൽ 2 പേര് എറണകുളം ജില്ലക്കാരും 2 പേര് മലപ്പുറം ജില്ലക്കാരും 2 പേര് കോഴിക്കോട് ജില്ലക്കാരും 4 പേര് കണ്ണൂര്‍ ജില്ലക്കാരും 5 പേര് കാസറഗോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.