കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ 144 പ്രഖ്യാപിച്ചു. അഞ്ചുപേരില്‍ക്കൂടുതല്‍ ഒത്തുകൂടരുത്. ഉല്സവങ്ങള് അടക്കം മതപരമായ ചടങ്ങുകള്‍ക്ക് പൂര്‍ണവിലക്ക് ഏർപ്പെടുത്തി. പലചരക്കുകടകളും മരുന്നുകടകളും രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ തുറക്കും.
സംസ്ഥാനത്ത് 15 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂരില്‍. കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടു പേർ വീതം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 64 പേർ. 59,295 പേര് നിരീക്ഷണത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 58981 പേര്.ആശുപത്രികളില്‍ 314 പേർ. സ്രവസാംപിള്‍ പരിശോധിച്ച 2744 പേര്‍ക്ക് രോഗമില്ല.
കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുത്തുവെന്നും മന്ത്രി പറഞ്ഞു.