ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ ഭീ​തി​യെ​ത്തു​ട​ര്‍​ന്ന് ട്രെ​യി​നു​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ന്നു. യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് 85 ട്രെ​യി​നു​ക​ള്‍ റെ​യി​ല്‍​വേ റ​ദ്ദാ​ക്കി. മാ​ര്‍​ച്ച്‌ 18 മു​ത​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു​വ​രെ​യാ​ണ് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത്.

സെ​ല്‍​ട്ര​ല്‍ റെ​യി​ല്‍​വേ-23, ദ​ക്ഷി​ണ മ​ധ്യ റെ​യി​ല്‍​വേ-29, പ​ടി​ഞ്ഞാ​റ​ന്‍ റെ​യി​ല്‍​വേ-10, ദ​ക്ഷി​ണ പൂ​ര്‍​വ റെ​യി​ല്‍​വേ- ഒ​മ്ബ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം. ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ല്‍​വേ​യും നോ​ര്‍​ത്തേ​ണ്‍ റെ​യി​ല്‍​വേ​യും അ​ഞ്ചും നോ​ര്‍​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ നാ​ലും ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ വെ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ​യും സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യും പ്ലാ​റ്റ് ഫോം ​ടി​ക്ക​റ്റി​ന് 50 രൂ​പ​യാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​ത്ര​മാ​ണു വ​ര്‍​ധ​ന. ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന താ​ല്‍​ക്കാ​ലി​ക​മാ​യാ​ണെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *