പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വർത്തമാനം. ചിത്രം ഈ മാസം 12 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്യാടൻ ഷൗക്കത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നാം എല്ലാവരും ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പാര്‍വതി പറയുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.

സ്വാതത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുൾ റഹ്‌മാനെക്കുറിച്ച് ഗവേഷണം നടത്താനായി ഡൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ച മലയാളി പെൺകുട്ടി നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളും പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഒരു ഗാനവും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാളവും ഹിന്ദിയും ചേർന്നുള്ള ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുള്‍ വഹാബ് ആണ്. വിശാല്‍ ജോണ്‍സണ്‍, ഫേയ്‌സ് ചൗധരിയും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിയ്ക്കുന്നത്. ഹിഷാമിനൊപ്പം മെറിന്‍ ഗ്രിഗറിയും ഫേയ്‌സ് ചൗധരിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *