രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . കൊറോണ ബാധിതർക്ക് വേണ്ടി കേന്ദ്രസർക്കാർ 15000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

21 ദിവസം രാജ്യം പൂർണ്ണമായും അടച്ചിടും. ഇന്ന് അർദ്ധരാത്രി മുതലാണ് ലോക് ഡൗൺ പ്രാബല്യത്തിൽ വരിക. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ഇന്ത്യയെ രക്ഷിക്കാൻ ഇതു മാത്രമേ ഉള്ളൂ വഴി എന്നും 12 മണി മുതൽ ആരും പുറത്തിറങ്ങരുത് എന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്പൂർണ്ണ അടച്ചിടൽ അനിവാര്യമാണെന്നും അടുത്ത 21ദിവസം നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. അന്ധവിശ്വാസങ്ങളും വ്യാജ പ്രചാരണങ്ങളും വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വിജയകരമായി അതിജീവിക്കും എന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നടപടി ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും സാമൂഹിക അകലം മാത്രമേ ഇപ്പോൾ നമ്മുടെ മുന്നിൽ വഴിയുള്ളൂ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *