“ശരി, 21 ദിവസം വീട്ടിലിരിക്കാം. സാധാരണ മനുഷ്യര്‍ എന്ത് ചെയ്യും? പത്ത് നൂറ് കോടിയോളം വരുന്ന മനുഷ്യര്‍? തെരുവിലുറങ്ങുന്ന മനുഷ്യര്‍? നിത്യ തൊഴില്‍ ചെയ്ത് ജീവിതം മുന്നോട്ട് പോകുന്നവര്‍ എന്തുചെയ്യും? അവശ്യസര്‍വ്വീസുകള്‍ എങ്ങനെ മുന്നോട്ട് പോകും? ” ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.


പോസ്റ്റിന്റെ പൂർണരൂപം വായിക്കാം :-
ശരി, 21 ദിവസം വീട്ടിലിരിക്കാം.

സാധാരണ മനുഷ്യര്‍ എന്ത് ചെയ്യും? പത്ത് നൂറ് കോടിയോളം വരുന്ന മനുഷ്യര്‍? തെരുവിലുറങ്ങുന്ന മനുഷ്യര്‍? നിത്യ തൊഴില്‍ ചെയ്ത് ജീവിതം മുന്നോട്ട് പോകുന്നവര്‍ എന്തുചെയ്യും? അവശ്യസര്‍വ്വീസുകള്‍ എങ്ങനെ മുന്നോട്ട് പോകും?

ആദായ നികുതി കൊടുക്കാന്‍ പാകത്തിന് ആദായമുള്ള ന്യൂനപക്ഷത്തിന് സമയത്തിന് നികുതി അടച്ചില്ലങ്കിലുള്ള പിഴയുടെ പലിശ കുറക്കുക, സ്വന്തം പണം ബാങ്കില്‍ നിന്ന് പൂര്‍ണ്ണമായും എടുക്കാനുള്ള ഉദാരമായ അനുവാദം എന്നിവ നേരത്തേ ധനകാര്യമന്ത്രി വഴി അറിഞ്ഞു. മിഡില്‍ക്ലാസിന്റെ എല്ലാ പ്രശ്‌നവും അതോടെ ഏതാണ്ട് തീര്‍ന്നുവെന്ന് മനസിലായി. ബാക്കി മനുഷ്യര്‍?!

ബാങ്കില്‍ പണമില്ലാത്തവര്‍? വീട്ടില്‍ കിലോക്കണക്കിന് ഭക്ഷണ സാമഗ്രികള്‍ ഇല്ലാത്തവര്‍? സാധാരണക്കാരില്‍ സാധാരണക്കാര്‍? ലോകത്തെവിടേയും ലോക്ഡൗണിനൊപ്പം സാമ്പത്തിക പാക്കേജുകളും സാധാരണ മനുഷ്യരുടെ ക്ഷേമത്തിനുള്ള സൗകര്യങ്ങളും പ്രഖ്യാപിക്കാറുണ്ട്. ഇവിടെ എന്താണുള്ളത്?

ലോകത്തേറ്റവും കൂടുതല്‍ പേര്‍ മരിച്ച മഹാമാരിയുടെ പേര്‍ പട്ടിണിയെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *