ദില്ലി: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കേരള മാതൃകയ്ക്ക് വീണ്ടും സുപ്രീംകോടതിയുടെ പ്രശംസ.
കൊറോണ കാലത്ത് കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്. കേരളത്തില്‍ ഉച്ച ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും എന്ത് ചെയ്യുകയാണെന്ന് അറിയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേരളത്തിന്റെ നടപടികളെ പുകഴ്ത്തിയത്. നേരത്തെ കേരളത്തിലെ ജയിലുകളില്‍ നടത്തിയ ക്രമീകരണങ്ങളെ കോടതി പ്രശംസിച്ചിരുന്നു.