രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച കൊവിഡ് 19 പ്രതിസന്ധി നേരിടാനുള്ള നടപടികളുമായി ആർബിഐ. ഇതിന്റെ ഭാഗമായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. 5.15 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും ഇപ്പോഴുള്ള മാന്ദ്യം ദീർഘ കാലത്തേക്കുണ്ടാവില്ലെന്നു ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രഖ്യാപനങ്ങൾ ഇങ്ങനെ :

റിസേർവ് റീപോ റേറ്റ് 90 ബേസിസ് പോയിന്റ് കുറച്ചു

വായ്പാ പലിശ നിരക്ക് കുറയും

ഇഎംഐയും കുറയും

സമഗ്ര പദ്ധതി-1. പണ ലഭ്യത ഉറപ്പ് വരുത്തും 2. ലളിതമായ നിരക്കിൽ വായ്പകൾ 3. തിരിച്ചടക്കൽ വ്യവസ്ഥകളിൽ ഇളവ്

ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) കുറയ്ക്കും

എല്ലാ വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കും എല്ലാ വായ്പകൾക്കും മൂന്ന് മാസം മൊറട്ടോറിയം നൽകാം

വളർച്ച കൂട്ടാൻ പണലഭ്യത ഉറപ്പാക്കും

മാർജിനൽ സ്റ്റാന്റിംഗ് ഫെസിലിറ്റി എംഎസ്എഫ് 2 ശതമാനമാക്കും. മൊത്തം 374000 കോടി രൂപ വിപണിയിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *