കേരളത്തിലെ ആദ്യ കോവിഡ് മരണം കളമശ്ശേരി മെഡിക്കൽ കോളേജിൽ. കൊച്ചി ചുള്ളിക്കൽ സ്വദേശി യാക്കോബ് സേട്ട് (61)ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ഇയാൾ. മരണകാരണം ന്യൂമോണിയ ആണെന്നാണ് നിഗമനം.
ഇയാളുടെ ഭാര്യയും കൊവിഡ് രോഗിയാണ്. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. കുറച്ച് മുൻപാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ 40 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇദ്ദേഹത്തെ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൂട്ടിവന്ന ടാക്സി ഡ്രൈവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
