കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കർണാടക എം.എൽ.എ നടുറോഡിൽ. കൊറോണ പ്രതിരോധത്തിനായി ജനം വീട്ടിലിക്കുമ്പോഴാണ് പേരക്കുട്ടിയ്ക്കൊപ്പം ടോയ് കാറുമായി ​കർണാടക ​ഗുബ്ബയിലെ ജെ.ഡി.എസ് എം.എൽ.എൽ എസ്.ആർ ശ്രീനിവാസ റോഡിൽ കളിക്കാനിറങ്ങിയത്.

തുംകൂര്‍ ദേശീയപാതയില്‍ എസ്.പി ഓഫീസിന് മുന്നിലായിരുന്നു നിയമലംഘിച്ചുള്ള എംഎല്‍എയുടെ കാറോട്ടം. ആളുകള്‍ ഫോണിലും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയപ്പോള്‍ എം.എല്‍.എ റോഡില്‍ നിന്നും മാറുകയായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി രാജ്യം പൂര്‍ണമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പലയിടങ്ങളില്‍ നിന്നും ജനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സമയത്ത് മാതൃകയാവേണ്ട ജനപ്രതിനിധിയിൽ നിന്നാണ് ഇത്തരം നടപടി ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 19 പേരില്‍ മൂന്ന് പേരും കര്‍ണാടകയില്‍ നിന്നുമുള്ളവരാണ്. ഈ ഘട്ടത്തിലാണ് എംഎല്‍എയുടെ തന്നെ ഈ നിയമ ലംഘനം ഏറെ ഞെട്ടലുളവാക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *