പ്രവാസികളെ തള്ളി പറയരുതെന്നും നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രവാസികളുടെ വിയർപ്പിൽ ആണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും നാട്ടിലുള്ള കുടുംബങ്ങളെ ഓർത്ത് പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ പ്രവാസികൾക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടി. മാർച്ചിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് മൂന്ന് മാസത്തേക്ക് നീട്ടിയത്.

സംസ്ഥാനത്ത് 1034 കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തനമാരംഭിച്ചു. ഇതു വഴി ഒരു ലക്ഷത്തിലേറെ പേർക്ക് ഭക്ഷണം നൽകി.

പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ ഉള്ള ചുമതല സായുധസേന എഡിജിപിക്ക് നൽകി.
തുടർച്ചയായി ജോലി ചെയ്യുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കും. അവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പോലീസുകാർക്കും ദിവസം എസ് എം എസ് നൽകണം.

സ്വകാര്യ ആശുപത്രികളിലെ ശമ്പള രഹിത അവധി അനുവദിക്കില്ലെന്നും അവധി ദിനങ്ങളിലും ശമ്പളം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാർജ് കൈമാറിയെങ്കിലും നാളെ വിരമിക്കേണ്ടവർ വിരമിച്ചതായി കണക്കാക്കും.
അരിയും പയറും കെട്ടികിടക്കുന്ന സ്കൂളുകൾ ന്യായവിലയ്ക്ക് കൈമാറണം.

സാലറി ചലഞ്ച് മുഖ്യമന്ത്രി സ്ഥിരികരിച്ചു. സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകണം. സംഘടനാ നേതാക്കളോട് ഇക്കാര്യം സംബന്ധിച്ച് അഭ്യർത്ഥന നടത്തിയിട്ടുണ്ട്. നേഴ്സ് കൗൺസിൽ ഒരു കോടി രൂപ നൽകി.

സംസ്ഥാനത്ത് സമൂഹ വ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം പടരുന്നത് സമ്പർക്കം കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രിക്കടുത്ത് താമസ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരക്കുനീക്കം മൂന്നായി തരം തിരിച്ചു.
മരുന്നുകളും ആവശ്യസാധനങ്ങളും ഒന്നാം വിഭാഗത്തിലും പഴം, പച്ചക്കറി എന്നിവ രണ്ടാം വിഭാഗത്തിലും മറ്റുള്ള അവശ്യ വസ്തുക്കൾ മൂന്നാം വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചരക്ക് ഗതാഗതത്തിന് മൊബൈൽ ഫോണിൽ വെരിഫൈ ചെയ്യാവുന്ന യാത്ര പാസുകൾ നൽകും.

സ്കൂൾ പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ ക്ഷണിക്കരുതെന്നും അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂളുകളുടെ നടപടി നിർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വേനൽ കനക്കുന്നതോടെ ജല ഉപയോഗം തദ്ദേശ ഗവൺമെന്റുകൾ ശ്രദ്ധിക്കണമെന്നും ജല ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ നേരിടാൻ ആയുർവേദ ഡോക്ടർമാരുടെ സഹായം തേടുമെന്നും ആയുർവേദ മരുന്ന് സംബന്ധിച്ച് രണ്ടുദിവസത്തിനകം ധാരണയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *