പത്തനംതിട്ട : നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പ‌ങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു. പത്തനംതിട്ട അമീർ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലാണു മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിപാടിയിൽ പങ്കെടുത്ത രണ്ടു പങ്കെടുത്ത രണ്ടു പത്തനംതിട്ടക്കാർ ഡൽഹിയിൽ നിരീക്ഷണത്തിലുണ്ട്. മടങ്ങിയെത്തിയ ആറു പേർക്ക് രോഗലക്ഷണങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു.
പത്തനംതിട്ട മേലെവെട്ടിപ്പുറം സ്വദേശിയാണു സലിം (74). മൃതദേഹം നിസാമുദിനിൽ കബറടക്കി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ കെമിസ്ട്രി പ്രഫസറായി വിരമിച്ച ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു. നേരത്തെ ബൈപാസ് സർജറിക്കും വിധേയനായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേരും ചേർന്നാണു ഡൽഹിയിൽ പോയത്. ഇവർ ഡൽഹിയിൽ നിസാമുദീനിൽ ബംഗ്ലാവാലി മസ്ജിദിൽ താമസിക്കുകയാണ്. ഇവർ അവിടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *