കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിൽ നിരീക്ഷണ ഡാഷ്ബോർഡ് സവിശേഷത പ്രവർത്തനക്ഷമമായിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ദൈനംദിന ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ വാർഡ് RRTകൾ(JPHN, JHI, ASHA) ഈ വെബ് ആപ്ലിക്കേഷനിലൂടെ രേഖപ്പെടുത്തും. ജില്ലാ
നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ സജ്ജീകരിച്ചിരിക്കുന്ന മെഡിക്കൽ കൺട്രോൾ റൂമിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ തത്സമയം നിരീക്ഷിക്കുകയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരെ വീഡിയോ കോൾ വഴി ബന്ധപ്പെട്ട് വിവരങ്ങൾ മനസ്സിലാക്കുകയും വൈദ്യ സഹായം ആവശ്യമുള്ളവരെ എത്രയും വേഗം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആംബുലൻസിൽ മാറ്റുകയും ചെയ്യും. ഇതിലൂടെ വീടുകളിൽ ഐസൊലേഷൻ കഴിയുന്നവരുടെ നിരീക്ഷണം കാര്യക്ഷമവും സമയബന്ധിതവും ആകാൻ സാധിക്കുന്നു.

അനിതരസാധാരണമായ ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനമാണ് നമ്മുടെ വാർഡ് തല RRT കൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരോടുള്ള കോഴിക്കോടിന്റെ അകമഴിഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു.ഇവർ നടത്തുന്ന നിസ്വാർത്ഥ പ്രവർത്തനങ്ങൾ വിജയം കാണണമെങ്കിൽ നിങ്ങൾ വീടുകളിൽ തന്നെ ലോക്ഡൗൺ നിർദേശങ്ങളെല്ലാം കൃത്യമായി പാലിച്ച് കഴിയുക തന്നെ വേണം.

നമുക്ക് ഒറ്റക്കെട്ടായി മഹാമാരിയെ ചെറുത്ത്‌ തോൽപ്പിക്കാം

Leave a Reply

Your email address will not be published. Required fields are marked *