തൃശൂരിൽ കുന്നംകുളം മേഖലയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി അജ്ഞാതരൂപം. അയിനൂർ, അരുവായി, വടുതല വട്ടമ്പാടം, കാട്ടകാമ്പൽ ഉൾപ്പെടെയുള്ള മേഖലകളിലാണ് അജ്ഞാതരൂപത്തെ കണ്ടതായി ജനങ്ങൾ പരാതി ഉന്നയിച്ചിരിക്കുന്നത്. വീടിനും ‌മരത്തിനും മുകളിൽ ഇയാൾ നിഷ്പ്രയാസം ഓടിക്കയറുമെന്ന് നാട്ടുകാർ പറയുന്നു.

വീടുകളിലെത്തി ഇയാൾ ജനലിൽ മുട്ടുന്നതായി പറയപ്പെടുന്നു. ടോർച്ചടിക്കുന്നതായും ടാപ്പുകൾ തുറന്നിടുന്നതായും ആരോപണമുണ്ട്. ഇയാളുടെ ചിത്രമോ വീഡിയോയോ ആരും പകര്‍ത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുന്നംകുളം മേഖലയില്‍ പരിഭ്രാന്തിയുണ്ട്. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പൊലീസ് സംശയിക്കുന്നു. യുവാക്കളുടെ സംഘം പൊലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും അജ്ഞാത രൂപത്തെ കയ്യോടെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

എവിടേയും ഒന്നും മോഷണം പോയിട്ടില്ല. അതുകൊണ്ടുതന്നെ മോഷ്ടാവല്ല ഇതെന്ന് പൊലീസ് പറയുന്നു. രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിം​ഗും ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *