കൊറോണ ഭീതി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ‌ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ ആരും ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിട്ട് വെളിച്ചം തെളിക്കണമെന്നും പറഞ്ഞു.
ഞായറാഴ്ച രാത്രി ലൈറ്റ് അണച്ച് ടോർച്ചോ, മൊബൈലോ തെളിക്കണം. കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് നടക്കുന്നത്. ഇതിൽ എല്ലാ ജനങ്ങളും പങ്കാളിയാകണം. ഞായറാഴ്ച ജനം ഒരുമിച്ച് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു. രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് ഇതിലൂടെ പ്രകടമായത്. സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണിതെന്നും പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *