കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് വെളിച്ചം തെളിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടിയെന്ന് ഇതിനെ ട്രോളുകയാണ് സംവിധായകന് ലിജോ പെല്ലിശേരി. ലൈറ്റ് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണമെന്നും ലിജോ ജോസ് പെല്ലിശേരി.
ലിജോ ജോസ് പെല്ലിശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം ??
NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല
എന്ന്കമ്മിറ്റി