തബ് ലീഗ് ജമാഅത്ത് എന്നത് ഇസ്ലാമിക മത പ്രബോധകരുടെ ഒരു പ്രസ്ഥാനമാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് എങ്ങനെ ആണോ മതം പ്രാക്ടീസ് ചെയ്തിരുന്നത് അത് പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ പ്രസ്ഥാനം.

സംഭവം

മാർച്ച് 8 മുതൽ 15 വരെ ആയിരക്കണക്കിന് വിശ്വാസികൾ തബ് ലീഗ് ജമാഅത്തിന്റെ ദില്ലി ആസ്ഥാനമായ മർകസ് നിസാമുദ്ദീനിൽ ഒത്തുകൂടി. ഡൽഹി സർക്കാർ പറയുന്നത് ഇത് മുൻകരുതലുകൾ എല്ലാം ലംഘിച്ചാണ് എന്നാണ്. ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ ഞാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല അല്ല മറ്റു രാജ്യങ്ങളിൽ നിന്നും ഇന്നും ആളുകൾ എത്തിയിരുന്നു.

മാർച്ച് 25നാണ് രാജ്യവ്യാപകമായി ലോകത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ സമ്മേളനം ആരംഭിക്കുന്നത് മാർച്ച് എട്ടിനാണ്. സമ്മേളനം നടക്കുന്നതിനിടെ മാർച്ച് 13നാണ് ഡൽഹി സർക്കാർ 200 പേരിൽ അധികം ഒത്തുകൂടരുതെന്ന ഉത്തരവിറക്കിയത്. അതിനുശേഷമാണ് തെലുങ്കാനയിൽ മരിച്ച ആറു പേർക്കും ആന്ധ്രയിൽ മരിച്ച ഒരാൾക്കും ജമ്മു കാശ്മീരിൽ മരിച്ച ഒരാൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതാണ് സമ്മേളനത്തിനിടയിൽ രോഗം പടർന്നു എന്ന നിഗമനത്തിൽ എത്താൻ കാരണം.

നിയന്ത്രണം ലംഘിച്ച് സമ്മേളനം നടത്തി എന്ന് സർക്കാർ പറയുമ്പോഴും എന്തുകൊണ്ട് ഡൽഹി പോലീസ് ഈ സമ്മേളനത്തിനെതിരെ നടപടി എടുത്തില്ല എന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പറയുന്നത് അവർ നടപടികളോട് സഹകരിച്ചില്ല എന്നാണ്. എന്നാൽ സമ്മേളനത്തിന്റെ ഭാരവാഹികൾ പറയുന്നത് ലോക് ഡൗൺ കാരണം വിശ്വാസികൾ അവിടെ കുടുങ്ങി പോയെന്നാണ്.

ചില ആളുകൾ ഇതൊരു വർഗീയ പ്രശ്നമാക്കി മാറ്റി. അതാണ് ഇങ്ങനൊരു വിവാദമായി മാറിയത്. കോവിഡ് രോഗം ഉണ്ടാക്കിയതും അത് നാടുനീളെ പരത്തിയതും മുസ്ലീങ്ങൾ ആണെന്ന് പറഞ്ഞു പരത്താൻ ആളുകൾ സമ്മേളനം ഒരായുധം ആക്കിയെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ചരിത്രകാരൻ ഇർഫാൻ ഹബീബ് സമ്മേളനത്തിന്റെ സംഘാടകരെ വിമർശിച്ചതോടൊപ്പം ഈ സംഭവത്തിലെ ഇസ്ലാമോഫോബിയയേയും വിമർശിച്ചു.

കേന്ദ്ര സർക്കാരിൻറെ വാദങ്ങളെല്ലാം തെറ്റാണെന്നും മർകസ് അന്നേദിവസം തന്നെ ആളുകളെ ഒഴിപ്പിക്കാൻ പോലീസിൻറെ സഹായം തേടിയിരുന്നുവെന്നും പ്രശാന്ത് ഭൂഷൻ തെളിവുകളടക്കം ട്വീറ്റ് ചെയ്തു.

നൂറുകണക്കിന് ആളുകളുടെ ഇടയിൽ കൊറോണ പടർന്നതല്ല മറിച്ച് മുസ്ലിം മത പണ്ഡിതന്മാരുടെ ഇടയിൽ പടർന്നതാണ് ചിലരുടെ പ്രശ്നം. തബ് ലീഗ് സമ്മേളനം ആരംഭിക്കുന്ന സമയത്ത് കേരളത്തിൽ പോലും ലോക് ഡൗൺ ഉണ്ടായിരുന്നില്ല.
തബ് ലീഗ് സമ്മേളനം ആരംഭിച്ചതിന് അടുത്ത ദിവസമായിരുന്നു കേരളത്തിൽ ആറ്റുകാൽ പൊങ്കാല നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അത് ലംഘിച്ചാണ് യോഗി ആദിത്യനാഥ് അയോധ്യയിൽ പരിപാടി നടത്തിയത്.

ലോക് ഡൗൺ പ്രഖ്യാപിച്ച് പിന്നീടുള്ള ദിവസങ്ങളിൽ സർക്കാരും പോലീസും എന്ത് ചെയ്യുകയായിരുന്നു …?

സമ്മേളനത്തിന് എത്തിയവർ ടൂറിസ്റ്റ് വിസയിൽ വന്ന് മത പ്രചരണം നടത്തി എന്നാണെങ്കിൽ എന്തുകൊണ്ട് അത് നേരത്തേ പരിശോധിച്ചില്ല …?

സാവകാശം പോലും കൊടുക്കാതെ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വഴിയാധാരമായി പോയ അന്യസംസ്ഥാന തൊഴിലാളികളെ എങ്കിലും സർക്കാർ സഹായിക്കേണ്ടതായിരുന്നില്ലേ …?

Leave a Reply

Your email address will not be published. Required fields are marked *