ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമാണ് പിണറായി വിജയൻ കത്തയച്ചത്.

മലയാളി നഴ്സുമാർക്കിടയിൽ കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ പറയുന്നു. രോഗലക്ഷണമുള്ളവർക്ക് ചികിത്സ നൽകണം. നഴ്‌സുമാരുടെ ബന്ധുക്കളേയും പരിഗണിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി കത്തിൽ ഉന്നയിച്ചു.

ഡൽഹിയിൽ ഏറ്റവും ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്സുമാർക്കാണ്. സുരക്ഷാ ഉപകരണങ്ങളില്ലാതെ ഇവർക്ക് ജോലി ചെയ്യേണ്ടി വരുന്നെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *