പ്രവാസികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ് പ്രഹസനമാണെന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നും പ്രതികരണം രാഷ്ട്രീയ സ്വഭാവം വെളിവാക്കുന്നതാണെന്നും ഈ ദുരന്തമുഖത്തെങ്കിലും സങ്കുചിതമായ രാഷ്ട്രീയ നിലപാട് മാറ്റിവയ്ക്കണമായിരുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തവരില്‍ ആരാണ് കേരളത്തിന് സംസാരിക്കാന്‍ കഴിയാത്തവരെന്ന് മുല്ലപ്പള്ളി പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരെല്ലാം അതാത് രാജ്യങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കെല്‍പ്പുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മള്‍ എത്രമാത്രം കേരളീയരാണോ അത്രമാത്രമോ അതിലേറെയോ കേരളീയരാണ് നമ്മുടെ പ്രവാസികളും മുല്ലപ്പള്ളി പറഞ്ഞതുകൊണ്ട് സര്‍ക്കാറിന്റെ ഈ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *