ലോക്ക്ഡൗണിനെത്തുടർന്ന് റേഷൻ കിട്ടാതെ പട്ടിണിയിലായ ഒരുകൂട്ടമാളുകൾ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ റോഡ് ഉപരോധിക്കുകയാണ്. റേഷൻ തന്നാൽ മാത്രമേ ഉപരോധം പിൻവലിക്കൂ എന്ന് പറഞ്ഞത് ഇനിയും പട്ടിണി കിടക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നപ്പോഴാണ്.

ബീഹാറിൽ ഒരു കുട്ടി പട്ടിണി കിടന്ന് മരിച്ചിരിക്കുന്നു. ഉത്തർപ്രദേശിൽ കുട്ടികൾ പുല്ലു തിന്നുന്ന വാർത്തകൾ വന്നിരിക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾ പട്ടിണിയായതോടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിക്കാൻ നിർബന്ധിതരാവുന്നു. ചിലരൊക്കെ പാതിവഴിയിൽ മരിച്ചുവീഴുന്നു. നാട്ടിലെത്തുന്നവരെ രാസജലപീരങ്കികളുപയോഗിച്ച് പോലീസും ഭരണകൂടവും പരിഹസിക്കുന്നു. ബംഗാളിൽ തേയിലത്തോട്ടം തൊഴിലാളികൾക്ക് റേഷൻ ഇനിയും കിട്ടിയിട്ടില്ല. എന്നാൽ കേരളം ബംഗാളിനെയും മമതയേയും കണ്ട് പഠിക്കണമെന്ന് ഇപ്പോഴും കോൺഗ്രസുകാർ പറഞ്ഞുകൊണ്ടിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *