കോഴിക്കോട്: ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകന്‍ സിദ്ദീഖ്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ചൈന വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

അതേസമയം ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേരളത്തില്‍ വേണ്ട മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യയില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിട്ടും മൂന്ന് പേരെയും ആദ്യഘട്ടത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാനും ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ആരോഗ്യവകുപ്പ് ശ്രദ്ധിച്ചിരുന്നു.

കൊവിഡ് 19 പ്രതിരോധത്തിന് കേരളം സ്വീകരിക്കുന്ന നടപടികളെ ഒന്നിലധികം തവണ പ്രശംസിച്ച് സുപ്രീംകോടതിയും ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി അടക്കം കേരളത്തിന്റെ അതിജീവനത്തെ അഭിനന്ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *