വേനൽമഴയിൽ ഉണ്ടായ കൃഷിനാശം പരിശോധിക്കും. കർഷകർക്ക് സഹായം എത്തിക്കും. കൊയ്ത്തിന് തടസ്സമുണ്ടാകരുത് എന്ന് കലക്ടർമാർക്ക് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

കാസർകോട് ആശുപത്രിയിൽ 273 തസ്തികകൾ. 20,000 പരിശോധനകൾ നാളെ ലഭിക്കും. ഐസിഎംആർ വഴിയാണ് കിറ്റ് ലഭിക്കുന്നത്.

212 മലയാളികൾ ആണ് നിസാമുദ്ദീൻ പോയിരുന്നത്. അതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 1,73,000 കിടക്കകൾ കണ്ടെത്തി. ഇതിൽ 1,15,000 കിടക്കകൾ ഇപ്പോൾ സജ്ജമാണ്.
കാസർകോട് അതിർത്തിയിൽ മെഡിക്കൽ സംഘം സജ്ജമാണ്. രോഗികളുടെ മോശം അനുഭവം കർണാടകയെ അറിയിച്ചിട്ടുണ്ട്.

നോർക്ക 5 കോവിഡ് ഹെൽപ് ഡെസ്കുകൾ തുടങ്ങി. അംബാസിഡർമാരുടെ സഹകരണം തേടി. വിദ്യാർഥികൾക്ക് നോർക്കയുടെ രജിസ്ട്രേഷൻ. ഇനി വിദേശ പഠനത്തിന് പോകുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധം.

രക്തബാങ്കുകളിൽ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രക്തദാനത്തിന് കൂടുതൽ ആളുകൾ മുന്നോട്ട് വരണം. മൊബൈൽ യൂണിറ്റുകൾ വഴി രക്തം സംഭരിക്കും.

ഉപയോഗിച്ച മാസ്ക്കുകൾ വലിച്ചെറിയരുത്. ഗ്ലൗസും അലക്ഷ്യമായി ഉപേക്ഷിക്കരുത്.

നിരീക്ഷണത്തിലുള്ള പെൺകുട്ടിയുടെ വീടിനു നേരെയുണ്ടായ ആക്രമണംഅംഗീകരിക്കില്ല. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ദാക്ഷിണ്യം ഇല്ലാതെ നടപടി ഉണ്ടാകും. ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണം.

വൃദ്ധസദനങ്ങളിലെ കരാർ ജീവനക്കാർക്ക് ശമ്പളം നൽകും. കെട്ടിടനിർമ്മാണ പെർമിറ്റ് നീട്ടി നൽകി. കണ്ണട ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാം. വാഹനം പിടിച്ചെടുക്കുന്നതിന് പകരം പിഴ ചുമത്തും.

വോളണ്ടിയർമാരുടെ എണ്ണം കൂട്ടും. റിസർച്ച് ഫെലോഷിപ്പ് വിതരണം ഉടൻ നടത്തും.

പോലീസ് നന്നായി പ്രവർത്തിക്കുന്നു. അപൂർവം തെറ്റായ പ്രവണതകൾ മാത്രം. പോലീസ് ഔചിത്യത്തോടെ ഇടപെടണം.

കൃഷിഭവനുകൾ പ്രവർത്തിക്കാൻ ഇടപെടൽ നടത്തും. കേടായ മത്സ്യം പിടികൂടുന്നവർക്ക് അഭിനന്ദനം. പിടിച്ചെടുക്കേണ്ടത് കേടായ മത്സ്യം മാത്രം.

അതിഥി തൊഴിലാളികൾക്ക് ലോക് ഡൗണിന് ശേഷമുള്ള യാത്രയ്ക്കായി ഇടപെടൽ. അതിഥി തൊഴിലാളികളെ കുറിച്ച് വ്യാജപ്രചരണം അഴിച്ചുവിടുന്നു.

കലാകാരൻമാർക്ക് 1000 രൂപ നിരക്കിൽ രണ്ടുമാസം സഹായം നൽകും. കശുവണ്ടി തൊഴിലാളികൾക്ക് 1000 രൂപ വീതം സഹായം നൽകും. തോട്ടം തൊഴിലാളികൾക്ക് 1000 രൂപ വീതവും ആധാരമെഴുത്ത് വെണ്ടർമാർക്ക് 3000 രൂപ വീതവും സഹായം നൽകും. ഒപ്പം പരമ്പരാഗത വ്യവസായ തൊഴിലാളികൾക്കും സഹായം നൽകും. ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും പ്രത്യേക സഹായം നൽകും. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും സഹായം നൽകും. കേബിൾ ടിവി ഓപ്പറേറ്റർമാർ കെഎസ്ഇബി പോസ്റ്റിന് നൽകുന്ന വാടക ജൂൺ വരെ പലിശ രഹിതം.

മുടങ്ങിയ പരീക്ഷകൾ ഓൺലൈൻ വഴി ആക്കാൻ നടപടിയെടുക്കും. വിദ്യാഭ്യാസ വകുപ്പ് പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കും. നടന്ന പരീക്ഷയുടെ മൂല്യനിർണയം ഉടനെ നടത്താൻ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *