സംസ്ഥാനം ലോക് ഡൗണിന് മുമ്പുള്ള സ്ഥിതിയിലേക്ക് തിരിച്ചു പോകാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണം പടിപടിയായി മാത്രമേ നീക്കാൻ കഴിയൂ. ഹോട്ട്സ്പോട്ടുകളിൽ നിയന്ത്രണം ഏപ്രിൽ 30 വരെ. നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള അധികാരം സംസ്ഥാനത്തിന് നൽകണം.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണം. ഇവർക്കായ നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈഎസ്ഐ/പിഎഫ് പരിധി ഉയർത്തണമെന്നും പ്രവാസികൾക്കായി പ്രത്യേക വിമാനം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

പൊതുവിതരണസംവിധാനം സാർവത്രികം ആകണം. കേരളത്തിന് മതിയായ ഭക്ഷ്യധാന്യം ഉറപ്പാക്കണം. കേരളത്തിലേക്ക് കൂടുതൽ ചരക്ക് ട്രെയിൻ വേണം. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണം.
ഇവയായിരുന്നു കേന്ദ്ര ഗവൺമെന്റിനോട് സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങൾ.

കോവിഡ് ബാധിതരായ പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്നും പത്തായിരം രൂപ ധനസഹായം നൽകും. പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് പെൻഷനു പുറമേ 1000 രൂപ സഹായം. വിസ കാലാവധി തീർന്ന നാട്ടിൽ കുടുങ്ങിയവർക്ക് 5000 രൂപ വീതം ധനസഹായം നൽകും.

സംസ്ഥാനത്ത് ചരക്ക് നീക്കത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായി. അവശ്യവസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. എൽപിജി സിലിണ്ടറുകളുടെ നീക്കം വർദ്ധിപ്പിക്കും.

ടണലുകൾ ഉണ്ടാക്കി അണുവിമുക്തമാക്കൽ അശാസ്ത്രീയമാണ്. ഇത്തരം കാര്യങ്ങൾ നിരോധിച്ചിട്ടുണ്ട്. തെറ്റായ രീതികൾ അനുവദിക്കില്ല. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ രണ്ടരലക്ഷം മുറികൾ കണ്ടെത്തി.

നിയന്ത്രണം ലംഘിച്ച് ആംബുലൻസ് യാത്രയ്ക്ക് ഉപയോഗിച്ചു. ഇത് അനുവദിക്കില്ല. അതിർത്തിയിൽ നിന്നും റെയിൽവേ പാളത്തിലൂടെ ബൈക്കുകളിൽ വരുന്നത് തടയും.

അധികൃത അനൗൺസ്മെന്റ് മാത്രം നടത്തണം. അനൗൺസ്മെൻറ് അധികൃത മാകണം. പറയുന്നവർക്ക് ഭാഷ അറിയണം.

അൺ എയ്ഡഡ് ജീവനക്കാർക്ക് മാനേജ്മെൻറ് ശമ്പളം നൽകണം. ഹോസ്റ്റൽ ഫീസ് ഒഴിവാക്കി. കുട്ടികളുടെ ഫീസ് ഇപ്പോൾ വാങ്ങരുത്. വിദേശത്തുള്ളവർക്ക് കാർഗോ വഴി മരുന്ന് എത്തിക്കും. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സഹായം നൽകും. കൂടുതൽ ഇളവുകൾ കേന്ദ്രം തീരുമാനിക്കും.

അലങ്കാര മത്സ്യ കടകളും കോഴിക്കുഞ്ഞുങ്ങളുടെ വില്പന കേന്ദ്രങ്ങളും തുറക്കുന്നത് പരിഗണിക്കും. പ്രിൻറിംഗ് പ്രസ്സുകൾ ഒരു ദിവസം തുറക്കാം. ഹോം നേഴ്സ്മാർക്ക് യാത്രാനുമതി നൽകി. തേനീച്ച കർഷകർക്ക് ജോലിക്ക് പോകാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

ആഘോഷങ്ങൾ പരിമിതപ്പെടുത്തണം. നാളെ ചില കടകൾ തുറക്കുമ്പോൾ അനാവശ്യമായി പുറത്തിറങ്ങരുത്.

കോട്ടക്കമ്പൂരിലെ ജലസംഭരണിയിൽ വിഷം കലർത്തിയവർക്കെതിരെ കർശന നടപടി.

Leave a Reply

Your email address will not be published. Required fields are marked *