കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷന്‍; വിമര്‍ശനവുമായി പാര്‍ലമെന്‍റ് സമിതി; കേന്ദ്ര പെന്‍ഷന്‍ 200 മുതല്‍ 500 വരെ; സംസ്ഥാനം നല്‍കുന്നത് 1600 രൂപ

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന് പാര്‍ലമെന്‍റ് ഗ്രാമ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി. കേന്ദ്രത്തിന്‍റെ ദേശീയ സാമൂഹ്യ സേവന പദ്ധതി ദാരിദ്ര്യം പരിഹരിക്കാന്‍ ഉപയുക്തമല്ലെന്നും പാര്‍ലമെന്‍റ് സമിതിയുടെ വിമര്‍ശനം. കേരളം നല്‍കുന്ന 1600 രൂപ പെന്‍ഷന്‍ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുച്ഛമാണെന്നും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമിതിയുടെ […]

പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രം വർത്തമാനം ഈ മാസം 12 ന് പ്രദർശനത്തിനെത്തും

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വർത്തമാനം. ചിത്രം ഈ മാസം 12 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്യാടൻ ഷൗക്കത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നാം എല്ലാവരും ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പാര്‍വതി പറയുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം. സ്വാതത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുൾ […]

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം; വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചഹാർ ടീമിലെത്തിയേക്കും

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പകരം രാഹുൽ ചഹാർ ടീമിലെത്തിയേക്കും. ഫിറ്റസ്ന് ടെസ്റ്റിൽ രണ്ട് തവണയും വരുൺ ചക്രവർത്തി പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഓൾറൗണ്ടർ രാഹുൽ തെവാട്ടിയയും ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു എന്ന് സൂചനയുണ്ട്. ഇവർക്ക് പകരമാണ് രാഹുൽ ചഹാറിനെ പരിഗണിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ ബാക്കപ്പ് താരങ്ങളായി ഉൾപ്പെടുത്തിയിരുന്ന കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ഷഹബാസ് നദീം, പ്രിയങ്ക് പഞ്ചൽ എന്നിവരെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം റിലീസ് […]

മാർട്ടിൻ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനം; ഷാഹി കബീറിന്റെ തിരക്കഥ: നായാട്ട് ഏപ്രിൽ 8ന് റിലീസ്

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തീയറ്ററുകളിലെത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകും. അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഗോൾഡ് കോയിൻ മോഷൻ പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും വിഷ്ണു വിജയ് […]

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പിസി ചാക്കോ

കോൺഗ്രസ് നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന വേതാവ് പിസി ചാക്കോയും രാജിപ്രഖ്യാപിച്ചു. അരനൂറ്റാണ്ടുകാലമായി തുടരുന്ന കോണ്ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പിസി ചാക്കോ. നിയമസഭയില്‍ പിസി ചാക്കോ നിര്‍ദേശിച്ച പേരുകള്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ല. ക‍ഴക്കൂട്ടത്ത് ആറ്റിപ്ര അനില്‍, കാഞ്ഞിരപ്പള്ളി കെആര്‍ രാജന്‍, ധര്‍മടത്ത് സി രഘുനാഥ് എന്നീ പേരുകള്‍ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് പരിഗണിച്ചില്ല. മതിയായ പരിഗണന നല്‍കുന്നില്ലെന്ന് പ്രതികരിച്ചാണ് രാജി. കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ […]

സുൽത്താൻ ബത്തേരിയിൽ എം എസ് വിശ്വനാഥൻ

നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. സുൽത്താൻബത്തേരി യും കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയ എം എസ് വിശ്വനാഥൻ ആണ് സ്ഥാനാർഥി

ആ മരണം അമിത് ഷാ തുറന്നുപറയണം; സിപിഎം- ബിജെപി വാക്പോര് നാടകം: കോൺഗ്രസ്…

സ്വര്‍ണക്കടത്തിലെ ദുരൂഹമരണം ആഭ്യന്തരമന്ത്രി അമിത് ഷാ തുറന്നുപറയണമെന്ന് കോണ്‍ഗ്രസ്. മറച്ചുവയ്ക്കാന്‍ കാരണം ബിജെപി–സിപിഎം കൂട്ടുകെട്ടാണ്. പിണറായി ആദ്യം ജയിച്ചത് ജനസംഘത്തിന്റെ പിന്തുണയോടെയെന്ന് ഓര്‍ക്കണമെന്നും  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. അമിത് ഷാ – പിണറായി വാക്പോര് നാടകമാണ്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലാതാക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. ലാവ്​ലിൻ കേസ് എന്തുകൊണ്ട് മാറ്റി..? ഈ കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. ഇന്ന് ഇവർ നടത്തുന്ന വെല്ലുവിളികൾ നാടകമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു….

സംസ്ഥാനത്ത് 10 ലക്ഷത്തിലധികം പേര്‍ ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ആകെ 10,19,525 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. 48,960 ഡോസ് വാക്സിനുകള്‍ കൂടി സംസ്ഥാനത്ത് പുതിയതായി എത്തിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോ വാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്സിനുകളുമാണ് എത്തിയത്. ഇതുകൂടാതെ കൂടുതല്‍ ഡോസ് വാക്സിനുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്നാണ് കേന്ദ്ര […]

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി വിജയിച്ചു

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്. രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ […]

കൊവിഡ് വാക്സിനേഷന്‍: സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായി

കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064), സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്ട്രേഷന്‍ […]