വിടപറഞ്ഞത് ഒരു നീണ്ട അധ്യായം

ഒരുപക്ഷേ, മറ്റൊരു ഇന്ത്യൻ രാഷ്ട്രീയക്കാരനും മുഖർജിയുടെ അസൂയാവഹമായ റെക്കോർഡുമായി പൊരുത്തപ്പെടാൻ കഴിയില്ല. അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ട്. തന്റെ നാലു ഭാഗങ്ങളുള്ള ഓർമ്മക്കുറിപ്പിൽ, സംഭവബഹുലമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ രഹസ്യങ്ങൾ അദ്ദേഹം മറച്ചുവെച്ചു. കോൺഗ്രസ് പാർട്ടിയുടെ മാൻ ഫോർ ഓൾ സീസണായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ സേവനങ്ങൾ പലപ്പോഴും പാർട്ടിക്ക് പ്രതിസന്ധികൾ നേരിടുന്നതിന് ആവശ്യമായിരുന്നു. സർക്കാരിനെയും പാർട്ടിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ അറിവും അനുഭവവും കാരണം ക്രൈസിസ് […]

വിടവാങ്ങിയത് വ്യത്യസ്ത മേഖലകളില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിത്വം: എംപി വീരേന്ദ്രകുമാര്‍

എംപി വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടത് വ്യത്യസ്ത മേഖലകളില്‍ കൈയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിത്വം. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു എം.പി വീരേന്ദ്രകുമാര്‍. പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എംകെ പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കല്‍പറ്റയിലാണ് അദ്ദേഹം ജനിച്ചത്. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എംവി ശ്രേയാംസ്‌കുമാര്‍(ജോയിന്റ് […]

തബ് ലീഗ് ജമാഅത്ത് സമ്മേളനം വസ്തുതകളും വിവാദങ്ങളും

തബ് ലീഗ് ജമാഅത്ത് എന്നത് ഇസ്ലാമിക മത പ്രബോധകരുടെ ഒരു പ്രസ്ഥാനമാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് എങ്ങനെ ആണോ മതം പ്രാക്ടീസ് ചെയ്തിരുന്നത് അത് പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ പ്രസ്ഥാനം. സംഭവം മാർച്ച് 8 മുതൽ 15 വരെ ആയിരക്കണക്കിന് വിശ്വാസികൾ തബ് ലീഗ് ജമാഅത്തിന്റെ ദില്ലി ആസ്ഥാനമായ മർകസ് നിസാമുദ്ദീനിൽ ഒത്തുകൂടി. ഡൽഹി സർക്കാർ പറയുന്നത് ഇത് മുൻകരുതലുകൾ എല്ലാം ലംഘിച്ചാണ് എന്നാണ്. […]

പായിപ്പാട് : കൊറോണ കാലത്തെ മുതലെടുപ്പ് രാഷ്ട്രീയം

ലോകമൊന്നടങ്കം കൊറോണ ഭീതിയിൽ പകച്ചുനിൽക്കുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നതുമാത്രമാണ് മരുന്നുപോലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത കൊറോണ വൈറസിനെ നേരിടാൻ ഉള്ള ഏക മാർഗ്ഗമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പോലും പറഞ്ഞു വെക്കുകയാണ്. ജാതിയോ മതമോ വർഗ്ഗമോ ഒന്നുമില്ലാതെ എല്ലാവരും ഒരേ ഭീതിയോടെയാണ് കൊറോണയെ നോക്കിക്കാണുന്നത്. അതിർത്തികൾ എല്ലാം അടച്ച് , പൊതുഗതാഗതങ്ങളെല്ലാം നിർത്തി വെച്ച് എവിടെയാണോ ഇരിക്കുന്നത് അവിടെത്തന്നെ സുരക്ഷിതരായി കഴിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചത് കുറച്ചു ദിവസങ്ങൾക്കു […]