പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രം വർത്തമാനം ഈ മാസം 12 ന് പ്രദർശനത്തിനെത്തും

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് വർത്തമാനം. ചിത്രം ഈ മാസം 12 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്യാടൻ ഷൗക്കത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരുപാട് തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നാം എല്ലാവരും ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുപോലെ ഒരു പോരാട്ടത്തിന്റെ കഥയാണ് വര്‍ത്തമാനമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പാര്‍വതി പറയുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മാണം. സ്വാതത്ര്യസമര സേനാനിയായ മുഹമ്മദ് അബ്ദുൾ […]

മാർട്ടിൻ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനം; ഷാഹി കബീറിന്റെ തിരക്കഥ: നായാട്ട് ഏപ്രിൽ 8ന് റിലീസ്

ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തീയറ്ററുകളിലെത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകും. അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഗോൾഡ് കോയിൻ മോഷൻ പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും വിഷ്ണു വിജയ് […]

'വൺ മലയാളം' മമ്മുട്ടിയുടെ പൊളിറ്റിക്കൽ ത്രില്ലർ ടീസർ റിലീസ് ആയി

മൂവി ഡസ്ക് : മമ്മുട്ടിയും സന്തോഷ്‌ മാധവനും അണിനിരക്കുന്ന വൺ മലയാളം പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിലാണ് ടീസർ ആദ്യം പങ്കുവെച്ചത്. രാഷ്ട്രീയ മനസുള്ള മലയാളം പ്രേക്ഷകർക്ക് തന്റെ ജന്മദിനത്തിന് മമ്മുട്ടി നൽകുന്ന പിറന്നാൾ സമ്മാനം ഇക്കുറി ഈ പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ്. കടക്കൽ ചന്ദ്രൻ ആയിട്ടാണ് മമ്മുട്ടിയുടെ മാസ് എൻട്രി. സാധാരണക്കാർക്ക് വേണ്ടി അവസാനത്തെ കളികൾക്കും തയ്യാറാകുന്ന ചന്ദ്രന്റെ മാസ് […]

മമ്മുക്കയ്ക്ക് ലാലേട്ടന്റെ പിറന്നാള്‍ ആശംസ

വെബ്ഡസ്: ഇന്ന് 70 ലേക്ക് കാല്‍വെയ്ക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മമ്മുക്കയ്ക്ക് മോഹന്‍ലാലിന്റെ ജന്മദിനാശംസ. ” എന്റെ പ്രിയ ഇക്കാ.. ജന്മദിനാശംസകള്‍. നിങ്ങളെ എപ്പോഴും സ്‌നേഹിക്കുന്നു. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ” ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലഹരിമയക്കത്തിൽ കേരളവും: അന്വേഷണം കൊച്ചിയിലേക്ക്

രാജേഷ് തില്ലങ്കരി കൊച്ചി: ബംഗ്ലൂർ ലഹരി മരുന്ന് വിവാദത്തിന്റെ അലയടികൾ കേരള രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ചതിനു പിന്നാലെ സിനിമാലോകവും സംശയത്തിന്റെ നിഴലിൽ.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിയുമായുള്ള മയക്കുമരുന്ന് വ്യാപാരി അനൂപ് മുഹമ്മദിനുണ്ടായിരുന്ന ബന്ധമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ബിനീഷ് ആണ് തന്നെ സാമ്പത്തികമായി സഹായിച്ചതെന്നും ബംഗളൂരുവിൽ റസ്റ്റോറന്റ് ആരംഭിക്കാൻ സഹായിച്ചത് ബിനോയ് ആണെന്നായിരുന്നു അനൂപിന്റെ മൊഴി.അനൂപ് തന്റെ അടുത്ത സുഹൃത്താണെന്നും […]

ബോളിവുഡ് നടൻ സുശാന്തിന്റെ മരണം; അന്വേഷണം സിബിഐക്ക്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക്. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിനും മുംബൈ പൊലീസിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിൽ മുംബൈ പൊലീസ് സിബിഐക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണം. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള […]

സൂഫിയും സുജാതയും പിന്നെ മുല്ലമാരും

കള്‍ച്ചറല്‍ ഡെസ്‌ക്: സിനിമ ഹറാമായിരുന്ന മുസ്ലിം സമുദായം ഇപ്പോള്‍ സിനിമയെ നിരൂപണം ചെയ്തു തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ് മുസ്ല്യാക്കന്‍മാരുടെ സിനിമാറിവ്യൂകള്‍. സുഫിയും സുജാതയുമാണ് മുല്ലകളെ ഹാലിളക്കിയിരിക്കുന്നത്. സുജാതയും സൂഫിയും എന്ന സിനിമയിലെ സൂഫി യഥാര്‍ത്ഥ സൂഫിയല്ലെന്നാണ് പ്രധാനപ്രശ്‌നം. സുഫിയും സുജാതയും തമ്മിലുളള പ്രണയം ആത്മീയ പ്രണയം അല്ലെന്നും മുല്ലമാര്‍ വാദിക്കുന്നു. ചിലരുടെ വാദങ്ങള്‍ വളരെ ബാലിശമാണ്. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങളില്‍ നന്നായി ട്രെന്‍ഡിങ് ആകുന്നുണ്ട് അവരുടെ നിരൂപണ പ്രസംഗങ്ങള്‍. സാംസ്‌കാരികമായി […]

ടൊവീനോ ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ അടിച്ചു തകർത്തു

ടൊവിനോ തോമസ് നായകനായ ബിഗ് ബജറ്റ് ചിത്രം ‘മിന്നല്‍ മുരളി’ക്ക് വേണ്ടി കാലടി മണപ്പുറത്ത് സജ്ജീകരിച്ച കൂറ്റന്‍ സെറ്റ് ഹിന്ദുത്വ സംഘടന രാഷ്ട്രബജ്‌റംഗ്ദള്‍ നശിപ്പിച്ചു. ക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇടുന്നത് ഹിന്ദുവിന്റെ സ്വാഭിമാനം തകര്‍ക്കുമെന്നും യാചിച്ച് ശീലമില്ലാത്തതിനാലാണ് പൊളിച്ചതെന്നും അന്താരാഷ്ട്ര ഹിന്ദുപരിഷത് നേതാവ് ഹരി പാലോട് അവകാശപ്പെടുന്നു. 50 ലക്ഷത്തിന് മുകളില്‍ ചെലവിട്ട് പൂര്‍ത്തിയാക്കി പള്ളിയുടെ സെറ്റ് ആണ് രാഷ്ട്രീയ ബജ്‌റ്ഗദള്‍ നശിപ്പിച്ചത്. സെറ്റ് കൂടം ഉപയോഗിച്ച് തകര്‍ക്കുന്ന […]

ഭൂമിയിലെ മാലാഖാമാർക്കായ് ഒരു സമർപ്പണം ; 'അപ്പുന്റെ മാലാഖ' ശ്രദ്ധേയമാകുന്നു

അജിത് വി പി സംവിധാനം ചെയ്‌ത ‘അപ്പുന്റെ മാലാഖ’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്നാണ് 4.30 മിനിട്ടുള്ള ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. കൊറോണ കാലത്ത് ആരോഗ്യമേഖലയെ താങ്ങി നിർത്തുന്ന ഭൂമിയിലെ മാലാഖാമാർക്കായിട്ടാണ് ഈ ഷോർട്ട് ഫിലിം സമർപ്പിച്ചിരിക്കുന്നത്. ഹരിപ്രസാദ് സുകുമാരനും നിസാം ചിത്രാഞ്ജലിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും സിനിമാറ്റോഗ്രാഫിയും നിർവഹിച്ചിരിക്കുന്നത് അജിത് വി പി ആണ്. വിവേക് […]

ചുണ്ടിൽ എരിയുന്ന ബീഡിയും കണ്ണിൽ ക്രൗര്യവുമായി നിവിൻ പോളി ; തുറമുഖം സെക്കന്റ്‌ ലുക്ക്‌ പോസ്റ്റര്‍

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന പുതിയ സിനിമയുടെ സെക്കന്റ്‌ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രശസ്ത നാടക രചയിതാവ് കെ എം ചിദംബരന്‍ മാസ്റ്റര്‍ എഴുതിയ ‘തുറമുഖം’ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മകനും, തിരക്കഥാകൃത്തും നാടകാദ്ധ്യാപകനുമായ ഗോപന്‍ ചിദംബരനാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി എഴുതിയ നാടകം കൊച്ചി തുറമുഖ പ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പറയുന്നത്. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു […]