കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പിസി ചാക്കോ

കോൺഗ്രസ് നേതൃത്വത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന വേതാവ് പിസി ചാക്കോയും രാജിപ്രഖ്യാപിച്ചു. അരനൂറ്റാണ്ടുകാലമായി തുടരുന്ന കോണ്ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പിസി ചാക്കോ. നിയമസഭയില്‍ പിസി ചാക്കോ നിര്‍ദേശിച്ച പേരുകള്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ല. ക‍ഴക്കൂട്ടത്ത് ആറ്റിപ്ര അനില്‍, കാഞ്ഞിരപ്പള്ളി കെആര്‍ രാജന്‍, ധര്‍മടത്ത് സി രഘുനാഥ് എന്നീ പേരുകള്‍ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. രാജ്യസഭാ സീറ്റിലേക്ക് കോണ്‍ഗ്രസ് പരിഗണിച്ചില്ല. മതിയായ പരിഗണന നല്‍കുന്നില്ലെന്ന് പ്രതികരിച്ചാണ് രാജി. കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ […]

സുൽത്താൻ ബത്തേരിയിൽ എം എസ് വിശ്വനാഥൻ

നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. സുൽത്താൻബത്തേരി യും കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയ എം എസ് വിശ്വനാഥൻ ആണ് സ്ഥാനാർഥി

ആ മരണം അമിത് ഷാ തുറന്നുപറയണം; സിപിഎം- ബിജെപി വാക്പോര് നാടകം: കോൺഗ്രസ്…

സ്വര്‍ണക്കടത്തിലെ ദുരൂഹമരണം ആഭ്യന്തരമന്ത്രി അമിത് ഷാ തുറന്നുപറയണമെന്ന് കോണ്‍ഗ്രസ്. മറച്ചുവയ്ക്കാന്‍ കാരണം ബിജെപി–സിപിഎം കൂട്ടുകെട്ടാണ്. പിണറായി ആദ്യം ജയിച്ചത് ജനസംഘത്തിന്റെ പിന്തുണയോടെയെന്ന് ഓര്‍ക്കണമെന്നും  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. അമിത് ഷാ – പിണറായി വാക്പോര് നാടകമാണ്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലാതാക്കുകയാണ് ഇരുവരുടെയും ലക്ഷ്യം. ലാവ്​ലിൻ കേസ് എന്തുകൊണ്ട് മാറ്റി..? ഈ കൂട്ടുകെട്ട് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. ഇന്ന് ഇവർ നടത്തുന്ന വെല്ലുവിളികൾ നാടകമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു….

സംസ്ഥാനത്ത് 10 ലക്ഷത്തിലധികം പേര്‍ ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ആകെ 10,19,525 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. 48,960 ഡോസ് വാക്സിനുകള്‍ കൂടി സംസ്ഥാനത്ത് പുതിയതായി എത്തിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കോ വാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്സിനുകളുമാണ് എത്തിയത്. ഇതുകൂടാതെ കൂടുതല്‍ ഡോസ് വാക്സിനുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്നാണ് കേന്ദ്ര […]

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി വിജയിച്ചു

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്. രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ […]

കൊവിഡ് വാക്സിനേഷന്‍: സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായി

കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064), സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്ട്രേഷന്‍ […]

10, പ്ലസ് ടു ക്ലാസുകൾ ജനുവരി ഒന്നിന് ആരംഭിക്കും

10, പ്ലസ് ടു ക്ലാസുകൾ ജനുവരി ഒന്നിന് തുറക്കും. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ […]

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി നേടിയത് അട്ടിമറി വിജയം

ശക്തമായ മത്സരം നടന്ന കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയാണ് ഇടതു മുന്നണി ഭരണം തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഉള്‍പ്പെടെ വിള്ളല്‍ വീണെങ്കിലും ബിജെപിക്ക് ജില്ലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 2015 ല്‍ നഷ്ടമായ പിലിക്കോട് ഡിവിഷന്‍ തിരിച്ച് പിടിക്കുകയും ചെങ്കളയില്‍ അട്ടിമറി ജയം നേടുകയുംചെയ്തതോടെയാണ് എല്‍ഡിഎഫിന് എട്ട് സീറ്റിന്റെ ജയം ജില്ലാ പഞ്ചായത്തില്‍ നേടാനായത്. എല്‍ജെഡിയുടെ മുന്നണി പ്രവേശനം പിലിക്കോട് എല്‍ഡിഎഫിന് ഗുണം ചെയ്തു. എന്നാല്‍ […]

25 വര്‍ഷത്തെ യു ഡി എഫ് ആതിപഥ്യം അവസാനിച്ചു, പുതുപ്പള്ളിയുടെ മണ്ണില്‍ ചെങ്കൊടി ഉയര്‍ന്നു

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തിലും കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച്‌ ചരിത്ര വിജയം കുറിച്ച്‌ എല്‍.ഡി.എഫ്. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് എല്‍.ഡി.എഫ് പിടിച്ചടക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് വമ്ബന്‍ ജയം കൈവരിച്ചത് യു.ഡി.എഫിന് കനത്ത തിരിച്ചടിയായി. എല്‍.ഡി. എഫ് 7, യു.ഡി.എഫ് 6, ബി.ജെ.പി 3, ഇടതു സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ് പുതുപ്പള്ളിയിലെ കക്ഷിനില. 2015ല്‍ കോണ്‍ഗ്രസ് 11 സീറ്റുകള്‍ നേടിയായിരുന്നു പുതുപ്പള്ളിയില്‍ ആതിപഥ്യം […]

തെരഞ്ഞെടുപ്പ് 2020: ഇരട്ടക്കൊല നടന്ന കല്യോട്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കാസര്‍ഗോഡ് നഗരസഭയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. കാസര്‍ഗോഡ് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം പെരിയ ഇരട്ട കൊലപാതകമായിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് വലിയ വിവാദമായി മാടിയിരുന്നു , സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീം കോടതി വരെ […]