ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം; വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചഹാർ ടീമിലെത്തിയേക്കും

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പകരം രാഹുൽ ചഹാർ ടീമിലെത്തിയേക്കും. ഫിറ്റസ്ന് ടെസ്റ്റിൽ രണ്ട് തവണയും വരുൺ ചക്രവർത്തി പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഓൾറൗണ്ടർ രാഹുൽ തെവാട്ടിയയും ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടു എന്ന് സൂചനയുണ്ട്. ഇവർക്ക് പകരമാണ് രാഹുൽ ചഹാറിനെ പരിഗണിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ ബാക്കപ്പ് താരങ്ങളായി ഉൾപ്പെടുത്തിയിരുന്ന കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ഷഹബാസ് നദീം, പ്രിയങ്ക് പഞ്ചൽ എന്നിവരെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം റിലീസ് […]

കാലാവസ്ഥ മോശം; ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന്റെ ടോസ് വൈകുന്നു

ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ടോസ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകുന്നു. കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ മത്സരം ഇന്ത്യന്‍ സമയം 3.30നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന മോശം കാലാവസ്ഥ തിരിച്ചടിയായിരിക്കുകയാണ്. സതാംപ്ടണ്‍ സ്റ്റേഡിയത്തിലെ പിച്ച് ഇപ്പോഴും മൂടിയിട്ടിരിക്കുകയാണ്. ഇപ്പോള്‍ മഴയില്ലെങ്കിലും ഏത് സമയവും മഴ പെയ്യാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ആളില്ലാത്ത സ്റ്റേഡിയത്തില്‍ […]

മാസ്ക് ധരിക്കാനുള്ള ബോധവത്കരണവുമായി ടീം ഇന്ത്യ

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാനുള്ള ബോധവത്കരണവുമായി ടീം ഇന്ത്യ. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബിസിസിഐ പങ്കുവച്ച ബോധവത്കരണ വീഡിയോയിൽ ഇന്ത്യൻ പുരുഷ, വനിതാ ക്രിക്കറ്റർമാരാണ് പ്രത്യക്ഷപ്പെടുന്നത്. നിലവിൽ ടീമിലുള്ളവരും വിരമിച്ചു കഴിഞ്ഞവരുമൊക്കെ വീഡിയോയിൽ ഉണ്ട്. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കോലിക്ക് ശേഷം ബിസിസിഐ പ്രസിഡൻ്റും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി, വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന, ഇന്ത്യൻ […]

ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ല: സുനിൽ ഗവാസ്കർ

ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ലെന്ന് മുൻ താരം സുനിൽ ഗവാസ്കർ. അക്തറിൻ്റെ നിർദ്ദേശത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഇന്ത്യ-പാക് പരമ്പരയെപ്പറ്റി മുൻ പാക് താരം റമീസ് രാജയുടെ ചോദ്യത്തിനു മറുപടി ആയാണ് ഗവാസ്കർ പരമ്പര നടക്കില്ലെന്നറിയിച്ചത്. എസിസി, ഐസിസി ടൂർണമെൻ്റുകളിൽ പരസ്പരം ഏറ്റുമുട്ടുമെങ്കിലും ഇരു രാജ്യങ്ങളും മാത്രമുള്ള സീരീസ് നടക്കില്ലെന്നായിരുന്നു ഗവാസ്കറിൻ്റെ പ്രസ്താവന. “ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരയെക്കാൾ ലാഹോറിൽ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. ലോകകപ്പുകളിലും ഐസിസി ടൂർണമെൻ്റുകളിലും പരസ്പരം കളിക്കുമെങ്കിലും ഇരു […]

ടോക്യോ ഒളിംപിക്‌സ് 2021 ജൂലൈ 23 മുതല്‍ ആഗസ്ത് എട്ട് വരെ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷം നീട്ടിയ ടോക്യോ ഒളിംപിക്‌സിന്റെ പുതുക്കിയ തിയതി അധികൃതര്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം ജൂലൈ 23 മുതല്‍ ആഗസ്ത് 8 വരെയായിരിക്കും ഒളിംപിക്‌സ് നടക്കുക. കഴിഞ്ഞ ആഴ്ച്ചയിലാണ് അടുത്തവര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടാനുള്ള സുപ്രധാന തീരുമാനം അധികൃതര്‍ എടുത്തത്. ആധുനിക ഒളിംപിക്‌സിന്റെ 124 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് നീട്ടിവെച്ചത്. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും ടോക്യോ ഒളിംപിക് നടത്തിപ്പുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പുതിയ […]

ദയവായി എല്ലാവരും സാമൂഹിക അകലം പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിക്കണം

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ വിമര്‍ശിച്ച്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജനങ്ങളോട് നിലവിലെ സാഹചര്യം മനസിലാക്കി കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് കോഹ്‌ലി പറഞ്ഞത്. ഇന്ത്യന്‍താരമെന്ന നിലയിലല്ല, ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് സംസാരിക്കുന്നതെന്നു പറഞ്ഞ കോലി പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി അത്ര നല്ല കാഴ്ചകളല്ല പൊതുവെ കണ്ടുവരുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ […]

കോവിഡ് -19: എഎഫ്‌സി കപ്പ് മത്സരങ്ങള്‍ മാറ്റിവെച്ചു

കോവിഡ് -19 ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എഎഫ്‌സി കപ്പ് മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു. എഎഫ്‌സിക്ക് കീഴിലുള്ള എല്ലാ മത്സരങ്ങളും അനിശ്ചിതകാലത്തേക്കാണ് നീട്ടിയത്. താരങ്ങളുടെയും കാണികളുടെയും സംഘാടകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തുന്നതെന്ന് എഎഫ്‌സി പ്രസ്താവനയില്‍ വ്യക്തമാക്കി. ‘സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 2020 എഎഫ്‌സി കപ്പ് സീസണ്‍ പുനരാരംഭിക്കുന്ന കാര്യം പിന്നീട് അറിയിക്കും’ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ബുധനാഴ്ച്ച അറിയിച്ചു.

കോവിഡ് 19 ; ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശം

കേ​പ് ടൗ​ണ്‍: കോവിഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം റദ്ദാക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശം. മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി 14 ദി​വ​സ​ത്തേ​ക്ക് ഹോം ​ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​യാ​നാ​ണ് ക്രി​ക്ക​റ്റ് സൗ​ത്ത് ആ​ഫ്രി​ക്ക ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ഷു​ഐ​ബ് മ​ഞ്ച്ര​യു​ടെ നി​ര്‍​ദേ​ശം. കൂടാതെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ല്‍ പൊ​തു​ സ്ഥലങ്ങളില്‍ സ​മ്ബ​ര്‍​ക്കം ന​ട​ത്ത​രു​തെ​ന്നും ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു. കൊ​റോ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ x […]