മാടായിപ്പാറ; 600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയം

600 ഏക്കറിൽ പ്രകൃതി ഒരുക്കിയ വിസ്മയമാണ് കണ്ണൂർ ജില്ലയിലെ മാടായിപ്പാറ.ഋതു ഭേദങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് മാടായിപ്പാറ സമ്മാനിക്കുന്നത്.ഒപ്പം ചരിത്രവും ഐതിഹ്യവും ആചാരങ്ങളും ഈ ഭൂമികയിൽ ഇഴ ചേർന്നു കിടക്കുന്നു. ഗ്രീഷ്മ കാലത്തെ കൊടുംചൂടിൽ പുൽനാമ്പുകൾ വാടി സ്വർണ്ണ വർണത്തിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ മാടായിപ്പാറ.ഇന്നു കണ്ട കാഴ്ചകൾ ആയിരിക്കില്ല നാളെ മാടായിപ്പാറ കാണിച്ചുതരുന്നത്.