ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 28 ലക്ഷം കടന്നു

ലോകത്ത് കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 28,27,981 ആയി. ആകെ മരണം 1,97,074 ആയി ഉയര്‍ന്നു. ലോകത്തിലെ ആകെ രോഗികളില് മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ് എന്നത് ആശങ്കാവഹമാണ്. അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 52168 പേര്‍ മരിക്കുകയും 9,24,402 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗം ആദ്യംകണ്ട ചൈനയില്‍ മരണസംഖ്യ ഒരാഴ്ചയോളമായി 4632ല്‍ തുടരുന്നു. അതേസമയം കോവിഡ് ബാധയും മരണവും […]