യു.പിയിലെ മുസ്ലിങ്ങളെ ചേർത്തുനിർത്തി പ്രിയങ്കാഗാന്ധി

പൊളിറ്റിക്കൽ ഡസ്ക്: ഉത്തരപ്രദേശിലെ മുസ്ലിങ്ങൾക്ക് താങ്ങും തണലുമായി കോൺഗ്രസ്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലാണ് മുസ്ലിങ്ങളെ കോൺഗ്രസിനൊപ്പം ചേർത്തു നിർത്താൻ യു.പിയിൽ മുതിർന്ന നേതാക്കളെ പോലും രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ അരക്ഷിതരായ മുസ്ലീങ്ങളെ ചേർത്തുപിടിക്കുന്നതിൽ ശ്രദ്ധേയമായ ഇടപ്പെടുലുകളാണ് പ്രിയങ്ക ഗാന്ധി വദ്ര നടത്തിവരുന്നത്. ഗോരഖ്പൂരിലെ യൂപിയിലെ യോഗീസർക്കാർ നിരന്തരം പീഡിപ്പിച്ചുവന്നിരുന്ന ഡോക്ടർ ഖഫീൽ ഖാനെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് അയക്കാൻ ഉപദേശിച്ചത് പ്രിയങ്കയാണെന്ന് ഡോക്ടർ തുറന്ന് സമ്മതിച്ചിരുന്നു. കോൺഗ്രസിന് ശക്തിയുളള സംസ്ഥാനത്ത് ഡോ.ഖഫീൽ ഖാന് […]

വെഞ്ഞാറമൂട് ഇരട്ടകൊലകേസ്: കോൺ​ഗ്രസ് നേതാക്കൾക്ക് നേരിട്ട് പങ്ക്: എ.എ റഹീം

വെബ്ഡസ്ക്:040920/1150 വെഞ്ഞാറമുട് ഇരട്ടക്കൊല കേസിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസിലെ പ്രതികൾക്കൊപ്പം കൊലപാതകത്തിന്റെ ​ഗൂഡാലോചനയിൽ ഡി.സി.സി നേതാക്കൾ നേരിട്ട് പങ്കെടുത്തുവെന്നും എഎ റഹീം ആരോപിച്ചു. ഈ കേസിലെ പ്രധാന പ്രതികളുടൊപ്പം ബ്ലോക്ക് കോൺഗ്രസ് നേതാവ് പുരുഷോത്തമൻ നായർ സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തിൽ നേരിട്ട് പങ്കെടുത്തു. കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു […]

പ്രിയങ്കാ​ഗാന്ധി സഹായിച്ചു; ഡോ. ഖഫീൽഖാന് രാജസ്ഥാൻ സർക്കാറിന്റെ സംരക്ഷണം

വെബ്ഡസ്ക്:040920/11:16 അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ ഡോ.കഫീൽ ഖാൻ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ ഉപദേശ പ്രകാരം ജയ്പൂരിലേക്ക് താമസം മാറി. ഉത്തർപ്രദേശിൽ തുടർന്നാൽ ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യ നാഥ് തന്നെ ജയിലിൽ അടച്ചേക്കുമോ എന്ന ഭയം മൂലമാണ് ഉത്തർപ്രദേശ് വിട്ട് രാജസ്ഥാനിലെത്തിയതെന്നും ഡോ. കഫീൽ ഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘പ്രിയങ്കാ ഗാന്ധി എന്നെ ഒരുപാട് സഹായിച്ചു. കോൺഗ്രസ് സർക്കാർ രാജസ്ഥാൻ ഭരിക്കുന്നിടത്തോളം ഇവിടെ ഞാനും […]

സച്ചിൻ പൈലറ്റിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി; ​ഗെഹലോട്ട് ​ഗവർണ്ണറെ കണ്ടു

​​നാഷ്ണൽ ഡസ്ക്: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെതിരെയുള്ള നടപടി കുതിരക്കച്ചവടം നടത്തിയതിനാലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. സർക്കാറിനെ താഴെയിടാൻ ബി.ജെ.പിയുമായി ചേർന്ന് പൈലറ്റ് ​ഗൂഡാലോചന നടത്തിയത് നേരത്തെ വ്യക്തമായിരുന്നുവെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നീക്കാൻ ഹൈക്കമാന്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ​ഗവർണ്ണറെ കണ്ട് മടങ്ങവെയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം. ആറ് മാസമായി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നെന്നും ഗെഹ്‌ലോട്ട് […]