വോട്ടെണ്ണൽ ദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എറണാകുളം റൂറൽ എസ്.പി കെ കാർത്തിക്. നാളെ വൈകിട്ട് ആറുമണിക്ക് ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല. നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും എസ്പി പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്.പി കെ കാർത്തിക്.
സ്കൂളുകള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി
വെബ്ഡസ്ക്:090920/ 9:27 ഈ മാസം അവസാനം സ്കൂളുകൾ ഭാഗികമായി തുറന്നുപ്രവർത്തിക്കാൻ അനുമതി. സെപ്തംബർ 21 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്കൂളുകൾ തുറക്കാമെന്നാണ് നിർദേശം. ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സ്കൂളുകൾ തുറക്കുന്നത്. ഫേസ് മാസ്ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ […]
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 […]
ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് ക്വാറന്റീനിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിലായി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവർത്തകൻ പറഞ്ഞത്. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പൊലീസിൽ […]